വിനയചൈതന്യ
നടരാജഗുരുവിന്റെ ശിഷ്യന്‍. നാല്‍പ്പതു വര്‍ഷത്തോളം ബാംഗളൂരു നാരായണഗുരുകുലത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 'തോമസിന്റെ സുവിശേഷം' കൂടാതെ ടിബറ്റന്‍
യോഗിയായിരുന്ന 'മിലരേപ'യുടെ ജീവിതകഥ മലയാളത്തിലേക്കും (ഡി.സി.ബുക്സ്), പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അക്കമഹാദേവിയുടെ വചനങ്ങള്‍ കന്നഡയിൽനിന്നും
ഇംഗ്ലീഷിലേക്കും (Songs for Siva, Pub:HarperCollins), മലയാളത്തിലേക്കും (കറന്റ് ബുക്ക്സ്, തൃശൂർ) വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
vinaya@unitiveunderstanding.org
ശ്യാം ബാലകൃഷ്ണന്‍
ആലുവാ യു,സി. കോളേജില്‍നിന്നും മനഃശാസ്ത്രത്തില്‍ ബിരുദം. ബിരുദപഠനസമയത്തുതന്നെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു തുടങ്ങുകയും
പഠനശേഷം മൂന്നുവര്‍ഷത്തോളം അത് ജോലിയായി സ്വീകരിക്കുകയും ചെയ്തു. ഇക്കാലയളവില്‍, നടരാജഗുരുവിന്റെ ശിഷ്യനായ ഗുരു വിനയചൈതന്യയാല്‍
പ്രചോദിതനായി നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും കൃതികള്‍ വായിക്കുകയും താമസംവിനാ അവയുടെ മുഴുവന്‍ സമയപഠനത്തിനായി ജോലി
ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പരിവ്രാജകജീവിതം. നിലവില്‍,സമന്വയശാസ്ത്ര (Unitive Science) പഠനത്തിനായുള്ള 'ഏകലോക
സര്‍വ്വകലാശാല' എന്ന സംരംഭത്തിന്റെ സാരഥി.
Blog: www.hobostream.wordpress.com
ഗീതിപ്രിയ
സമന്വയശാസ്ത്രം (Unitive Science) പഠിക്കുന്നു. Contemporary Dance-ലും, ഒഡീസിയിലും, കളരിപ്പയറ്റുിലും പരിശീലനം നേടിയിട്ടുണ്ട്.
'കളരിപ്പയറ്റും ഞാനും' എന്ന പുസ്തകം 'ചിന്ത' പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
geethmaala@gmail.com